Home>People Directory>Sayyid Abu Bakr Sirajudheen Udyapuram Karoda Attakoya Thangal

Sayyid Abu Bakr Sirajudheen Udyapuram Karoda Attakoya Thangal

Qazi & Scholar

Biography

മതപണ്ഡിതനും ഖാസിയും ഗോള-ഭൂമിശാസ്ത്ര വിഷയങ്ങളിൽ അവഗാഹം നേടിയ പണ്ഡിതനുമായിരുന്നു സയ്യിദ് അബൂബക്കർ സിറാജുദ്ധീൻ യു.കെ. ആറ്റക്കോയ തങ്ങൾ. ഖിബ്‌ല-നിസ്കാരസമയ നിർണയത്തിൽ പ്രാവീണ്യം നേടിയ അദ്ദേഹം മലബാറിലെയും തെക്കൻ കർണാടകയിലെയും നിരവധി മഹല്ലുകൾക്ക് നേത്രപരമായ സംഭാവനകൾ നൽകി.

യൂനാനി-ആയുർവേദ ചികിത്സകളിൽ പാണ്ഡിത്യമുണ്ടായിരുന്ന സയ്യിദ് ഹുസൈൻ കോയമ്മ തങ്ങളുടെയും തളങ്കരയിലെ അന്തുഞ്ഞിയുടെയും ചെമ്മനാട്ടിലെ സൈനബിയുടെയും പുത്രിയായ കുഞ്ഞി ബീവിയുടെയും മകനായി ഹിജ്റ 1346 ദുൽഖഅ്ദ് 1-ന്, എ.ഡി. 1928 ഏപ്രിൽ 21-ന് ജനിച്ചു. ഉദ്യാപുരം കരോഡ സ്വദേശിയായിരുന്ന പിതാവിന്റെ കൈവശം മരുന്നുകളുടെ ഉപയോഗങ്ങളെക്കുറിച്ച് വിവരിക്കുന്ന കൈയെഴുത്തു ഗ്രന്ഥങ്ങളുണ്ടായിരുന്നു. മാതാവിന്റെ മൂന്നാമത്തെ പ്രസവത്തോടെ മാതാവും നവജാത പെൺകുഞ്ഞും മരണപ്പെട്ടതിനെ തുടർന്ന് ആറ്റക്കോയ തങ്ങളെയും സഹോദരൻ സയ്യിദ് ഇസ്മാഈൽ ശിഹാബുദ്ദീൻ പൂക്കോയ തങ്ങളെയും വളർത്തിയത് മാതാവിന്റെ ആദ്യവിവാഹത്തിലെ പുത്രിയായ ഫാത്വിമയായിരുന്നു.

പ്രാഥമിക മതവിദ്യാഭ്യാസം പിതാവിൽനിന്ന് നേടിയ അദ്ദേഹം കണ്ണൂർ സിറ്റിയിൽ അഞ്ചാം ക്ലാസ് വരെ പൊതുവിദ്യാഭ്യാസം നേടി. തുടർന്ന് കാസർകോട്, ഉള്ളാളം എന്നിവിടങ്ങളിൽ മതപഠനം നടത്തി. ശേഷം വെല്ലൂർ ബാഖിയാത്തുസ്സ്വാലിഹാത്തിൽ ഉപരിപഠനം നടത്തി ബിരുദം നേടി.

എൻ. കെ. മുഹമ്മദ് മുസ്‌ലിയാർ, സി. എം. അബൂബക്കർ മൗലവി മടവൂർ, എന്നിവർ സഹപാഠികളാണ്. കാസർകോട് ഖാളി അവറാൻ മുസ്‌ലിയാർ, ഉള്ളാളം തങ്ങൾ, ശൈഖ് ആദം ഹസ്റത്ത് തുടങ്ങിയവരായിരുന്നു പ്രധാന ഗുരുനാഥന്മാർ.

മാവില കടപ്പുറം, എട്ടിക്കുളം, പുതിയങ്ങാടി, കണ്ണൂർ കാമ്പസാർ, നെല്ലിക്കുന്ന്, പൂച്ചക്കാട്, തങ്കയം, തുരുത്തി, കൈതക്കാട്, മണ്ണങ്കുഴി, മംഗലാപുരം, കർണാടകയിലെ ബണ്ട്വാൾ തുടങ്ങിയ പ്രദേശങ്ങളിൽ ദർസ് അധ്യാപനം നടത്തി.

ഗോളശാസ്ത്രത്തിലും ഭൂമിശാസ്ത്രത്തിലും പ്രത്യേക പാണ്ഡിത്യമുണ്ടായിരുന്ന ആറ്റക്കോയ തങ്ങൾ നിസ്കാരസമയ നിർണയത്തിലും ഖിബ്‌ല ദിശ കണ്ടെത്തുന്നതിലും പ്രതേക കഴിവുണ്ടായിരുന്നു. ആധുനിക സാങ്കേതികവിദ്യകൾ വ്യാപകമാകുന്നതിന് മുൻപ് ഗണിതശാസ്ത്രപരമായ കണക്കുകൂട്ടലുകളിലൂടെയാണ് അദ്ദേഹം നിസ്കാരസമയങ്ങൾ നിർണയിച്ചിരുന്നത്. അദ്ദേഹം തയ്യാറാക്കിയ നിസ്കാരസമയ പട്ടികകൾ കോഴിക്കോട്, കണ്ണൂർ, കാസർകോട്, കോട്ടയം, എറണാകുളം, തൃശൂർ തുടങ്ങിയ ജില്ലകളിലും തെക്കൻ കർണാടകയിലും പ്രചാരത്തിലുണ്ടായിരുന്നു. ഇന്നും പല പള്ളികളിലും അദ്ദേഹം തയ്യാറാക്കിയ നിസ്കാര സമയപ്പട്ടിക അടിസ്ഥാനമാക്കിയാണ് നിസ്കാരസമയങ്ങൾ ക്രമീകരിക്കുന്നത്. മലബാറിലും കർണാടകയിലുമായി നൂറുകണക്കിന് പള്ളികളുടെ ഖിബ്‌ല ദിശ നിർണയിച്ചുനൽകിയിരുന്നതും അദ്ദേഹമായിരുന്നു.

അഖിലേന്ത്യ ജംഇയത്തുൽ ഉലമയുമായും, സംഘടനയുടെ മുഖപത്രമായിരുന്ന 'അൽ ജംയ്യത്ത്' മാസികയുടെ ചീഫ് എഡിറ്ററായും ആദ്യ കാലത്ത്‌ പ്രവർത്തിച്ചിരുന്നെങ്കിലും, പിന്നീട് ഒരു സംഘടനയുമായും ബന്ധമുണ്ടായിരുന്നില്ല.

1995 ജൂലൈ 6-ന് കാഞ്ഞങ്ങാട് സംയുക്ത ഖാളിയായി സ്ഥാനമേറ്റു. കോഴിക്കോട് വലിയ ഖാസി ശിഹാബുദ്ധീൻ ഇമ്പിച്ചിക്കോയ തങ്ങളാണ് ഖാസിയായി പ്രഖ്യാപിച്ചു ശിരോവസ്ത്രം അണിയിച്ചത്. കോട്ടിക്കുളം സംയുക്ത ഖാസിയായും മഞ്ചേശ്വരം കുഞ്ചത്തൂർ ഖാസിയായും സേവനമനുഷ്ഠിച്ചു. ഖാസി പദവിയുടെ അധികാരവും ഉത്തരവാദിത്തങ്ങളും കണിശമായി നിർവഹിച്ചിരുന്ന അദ്ദേഹം സംഘടനാ പക്ഷപാതിത്വങ്ങൾക്കോ ബാഹ്യസമ്മർദങ്ങൾക്കോ വഴങ്ങാതെ മതപരമായ വിഷയങ്ങളിൽ തീരുമാനങ്ങൾ സ്വീകരിച്ചിരുന്നു.

വായനപ്രിയനായിരുന്ന അദ്ദേഹം, ആഡംബരജീവിതത്തിൽനിന്നും വ്യക്തിപ്രശസ്തിയിൽ നിന്നും വിട്ടുനിൽക്കുകയും തന്റെ ഫോട്ടോയെടുക്കുന്നത് കർശനമായി വിലക്കുകയും ചെയ്തു.

രണ്ട് ഭാര്യമാരുണ്ടായിരുന്നു.

ഹിജ്റ 1428 റബീഉൽ ആഖിർ 9-ന്, എ.ഡി. 2007 ഏപ്രിലിൽ യു.കെ. ആറ്റക്കോയ തങ്ങൾ വഫാത്തായി. കാസർകോട് ജില്ലയിലെ ഉദ്യാപുരം കരോഡ മസ്ജിദിലാണ് അന്ത്യവിശ്രമം.

 

Education & Studies

  • ✓Received primary religious education from his father, Sayyid Husain Koyamma Thangal.
  • ✓Completed general education up to the fifth standard at Kannur City.
  • ✓Continued religious studies in Kasaragod and Ullal.
  • ✓Completed higher religious studies and graduated from Baqiyat Salihat, Vellore.
  • ✓Principal teachers: Qazi Avaran Musliyar of Kasaragod, Ullal Thangal, and Sheikh Adam Hazrat.

Genealogy & Lineage

Father:Sayyid Husain Koyamma Thangal
Mother:Kunhi Beevi
Half-sister: Fathima
Spouse:Sayyidah Bee Kunhi Beevi (Bukhari)
Mother-in-law:Sayyidah Fathima Kunhi Beevi
Spouse:Maryam
Son:Sayyid Muhammad Koya Thangal
Son:Abdul Hakeem
Son: Mir Zahid Al-Bukhari Manjeshwaram
Son:Mir Bakir
Son:Sayyid Quthub
Daughter:Nusaiba Beevi
Daughter:Aysha Beevi
Son:Hamdullah
Son:Saifullah
Son:Margan
Daughter:Rabiya

Archived Files & Documents

Appreciation Message by U.K. Attakoya Thangal for a Souvenir

A message of appreciation by U.K. Attakoya Thangal, welcoming and commending this initiative as a valuable effort at a time when Islam and its ideologies are being misrepresented and misunderstood.

Handwritten Document by Sayyid Abu Bakr Sirajuddin U.K. Attakkoya Thangal

A handwritten document by Sayyid Abu Bakr Sirajuddin U.K. Attakkoya Thangal, preserved as a historical record of his original writing.

Announcement of the Installation of U.K. Attakkoya Thangal as Qazi of Kanhangad Samyuktha Jama’ath

A news report announcing the scheduled Installation of Sayyid Abu Bakr Sirajuddin U.K. Attakkoya Thangal as Qazi at Kanhangad Samyuktha Jama’ath.

U.K. Attakkoya Thangal Installed as Qazi of Kanhangad Samyuktha Jama’ath

A news report covering the Installation of Sayyid Abu Bakr Sirajuddin U.K. Attakkoya Thangal at as Qazi of Kanhangad Samyuktha Jama’ath, marking his formal assumption of the position of Qazi.

Profile Overview

Sayyid Abu Bakr Sirajudheen Udyapuram Karoda Attakoya Thangal
English NameSayyid Abu Bakr Sirajudheen Udyapuram Karoda Attakoya Thangal
Malayalam Nameസയ്യിദ് അബൂബക്കർ സിറാജുദ്ധീൻ ഉദ്യാപുരം കരോഡ തങ്ങൾ
Arabic Nameالسيد ابو بكر سراج الدين البخاري
Pet Nameയു.കെ. ആറ്റക്കോയ തങ്ങൾ
House Nameകരോഡ
Qabeela (Clan)Al -Bukhari (آل بخاري)
NationalityIndian
Birth PlaceThalangara, Kasaragod
Current PlaceKarod Masjid, Udyapuram, Kasaragod District, Kerala
Birth Details21 April 19281 Dhu al-Qi'dah 1346 AH
Death Details26 April 20079 Rabi al-Akhir 1428 AH